പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി;4 യുവാക്കള്‍ അറസ്റ്റില്‍
ബത്തേരി:നൈറ്റ് പട്രോളിംഗിനിടെ പോലീസുകാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിയുകയും ,അസഭ്യം പറയുകയും ചെയ്ത നാലു യുവാക്കളെ ബത്തേരി പൊലീസ് അറസ്റ്റു ചെയ്തു. കൊളഗപ്പാറ സ്വദേശി മേലേല് വീട്ടില്‍ മനു(29),ബത്തേരി വടക്കേകുറ്റിയില് സച്ചിന്(33),വടുവഞ്ചാല്‍ സ്വദേശികളായ കുഴിവേലില്‍ അജയ് ചാക്കോ (28), പരപ്പേല്‍ ജിതിന്(24) എന്നിവരാണ് അറസ്റ്റിലായത്.ഇന്ന് പുലര്‍ച്ചെ 12.30 യോടെ അസംപ്ഷന്‍ ജംഗ്ഷനില്‍ കാറില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട ഇവരോട് പേര് വിവരങ്ങള്‍ ചോദിക്കുന്നതിന്നിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് മോശമായി പെരുമാറുകയും ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തതായി പരാതിയുള്ളത്.ഇവര്‍ക്കെതിരെ 353,294ബി,34,341 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ബത്തേരി എസ്.ഐ.അ ജീഷ് കുമാര്‍ അറിയിച്ചു.ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍