ചുമരിടിഞ്ഞ് വീണ് വയോധിക മരിച്ചു;അയല്പക്കത്തെ ആള്‍പാര്‍പ്പില്ലാത്ത വീടിന്റെ ചുമരാണ് ഇടിഞ്ഞത്
ബത്തേരി:കുപ്പാടി മൂന്നാംമൈല്‍ ജലജമന്ദിരം മോഹനന് പിള്ളയുടെ ഭാര്യ രാജമ്മ (58) ആണ് മരിച്ചത്.ഇന്ന് രാവിലെ 10.15 ലോടെയാണ് അപകടം. ചുമര് ഇടിഞ്ഞ് രാജമ്മയുടെ ദേഹത്ത് വീണ ശബ്ദം കേട്ടെത്തിയവര്‍ ഇവരെ ഉടന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.വീടിനു സമീപത്ത് പശുവിനെ കെട്ടാന്‍ പോയപ്പോള്‍ മേല്‍ക്കൂരയില്ലാത്ത പഴയ വീടിന്റെ ഭിത്തി രാജമ്മയുടെ ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്.വിവരം അറിഞ്ഞ് റവന്യു അധികൃതര്‍ സ്ഥലത്തെത്തി അടിയന്തര സാമ്പത്തിക സഹായം നല്കുമെന്നറിയിച്ചു.മക്കള്‍: ഗിരിജ, ജലജമരുമക്കള്: സജി, രാധാകൃഷ്ണന്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍