രക്ഷാപ്രവര്‍ത്തനത്തിനിടെ നേവിയുടെ ബോട്ട് മറിഞ്ഞു ;നാട്ടുകാര്‍ നേവിക്കാര്‍ക്ക് തുണയായി
പനമരം നീരട്ടാടിയില്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് പോയ കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നേവിയുടെ ബോട്ട് മറിഞ്ഞു.ബോട്ടിലുണ്ടായിരുന്ന അഞ്ച് നേവി ഉദ്യോഗസ്ഥരും പ്രദേശവാസിയായ ഉണ്ണി മോയിനും കുത്തൊഴുക്കില്‍പെട്ടു.തുടര്‍ന്ന് നേവിക്കാരില് ആദ്യം മൂന്നു പേര് നീന്തി രക്ഷപ്പെട്ടു.ഉണ്ണിമോയിനും,ഒരു നേവി ഉദ്യോഗസ്ഥനും മരത്തില്‍ പിടിച്ചിരിക്കുകയും, മറ്റൊരു നേവി ഉദ്യോഗസ്ഥന് ഒരു വീടിന് മുകളില്‍ അഭയം തേടുകയും ചെയ്തു. പിന്നീട് നാട്ടുകാര്‍ മുളകൊണ്ട് തയ്യാറാക്കിയ ചങ്ങാടത്തിലെത്തി ഇവരെ കരക്കെത്തിക്കുകയാണ് ചെയ്തത്. യാതൊരു സുരക്ഷ സംവിധാനവും സാങ്കേതിക പരിജ്ഞാനവും ഇല്ലാതെ ആത്മവിശ്വാസവും മെയ്ക്കരുത്തും കൈമുതലാക്കി നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഏവര്‍ക്കും മാതൃകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍