ലോകമുലയൂട്ടല്‍ വാരാചരണം സമാപിച്ചു
പനമരം ഐ.ഡി.സി.എസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ സമാപനം ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷന്‍ ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മേഴ്സി ബെന്നി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പൗലോസ് കുറുമ്പേല്‍ മഠം, സതീദേവി, സഫിയ, സി.ഡി.പി.ഒ കാര്‍ത്തിക അന്ന തോമസ്, ബിന്ദു, ലുമഭായ്, മേരിക്കുട്ടി ജോസഫ് എന്നിവര്‍ സംസാരിച്ചു. മികച്ച അമ്മയ്ക്കുള്ള മാതൃരത്ന പുരസ്കാരം പ്രിന്‍സി ജോസഫിന് ലഭിച്ചു. ക്വിസ് മത്സരത്തില്‍ അഞ്ജു സോണി, ജോബിഷ ജോഷി എന്നിവരും അമ്മയും കുഞ്ഞും ഫോട്ടോ മത്സരത്തില്‍ മഞ്ജു സുഭാഷ്, ഗീതാമനു എന്നിവരെയും വിജയികളായി തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍