ബസ്സില്‍വെച്ച് സഹയാത്രികയുടെ പേഴ്സ് മോഷ്ടിച്ച യുവതി അറസ്റ്റില്‍ ;പിടിയിലായത് സമാന കേസുകളില്‍ മുമ്പും പിടിയിലായ വ്യക്തി
തമിഴ്നാട് മധുര കോവില്തെരുവ് ദേവി (32) യെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ നടവയില്‍ നിന്നും പനമരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന നടവയല്‍ സ്വദേശിനിയുടെ ബാഗ് തുറന്നാണ് ദേവി പേഴ്സ് മോഷ്ടിച്ചത്. ഉടന്‍തന്നെ കാര്യം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരി മോഷ്ടാവിനെ കയ്യോടെ പിടികൂടി പനമരം പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് എസ്ഐ മത്തായിയുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മോഷണകേസിലെ പ്രതിയാണ് ഇവരെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.കഴിഞ്ഞതവണ ഇവരെ മീനങ്ങാടി സ്റ്റേഷന് പരിധിയില്‍ നിന്നും പിടികൂടി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യത്തിലെടുക്കാനായെത്തിയത് ഹൈക്കോടതി അഭിഭാഷകനായിരുന്നു. ഉന്നതങ്ങളില്‍ ബന്ധമുള്ള ഇവര്‍ക്ക് സഹായവുമായി വേറയെും അംഗങ്ങളുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍