പോക്സോനിയമം;ശില്‍പ്പശാല നടത്തി
പുല്‍പ്പള്ളി കല്ലുവയല്‍ സി.കെ. രാഘവന് മെമ്മോറിയല്‍ ബിഎഡ് കോളജില്‍ നടന്ന ഏകദിന പോക്സോ നിയമ ബോധവല്‍ക്കരണ ശില്‍പ്പശാല ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ നിയമാവബോധം വര്‍ധിപ്പിക്കുന്നതിനും ആനുകാലിക നിയമപ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും വേണ്ടി ജില്ലാ ലീഗല്‍ സര്‍വീസ് അതോരിറ്റിയുടെയും വയനാട് സിറ്റി ക്ലബിന്റെയും നേതൃത്വത്തിലാണ് ശില്പശാല നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജ് കെ.പി. സുനിത നിയമ ബോധവത്ക്കരണ സന്ദേശം നല്കി. മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോയി വളയംപള്ളി, പോക്സോ നിയമത്തെക്കുറിച്ച് ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അനില്‍ മോന്,ഗ്രാമപഞ്ചായത്തംഗങ്ങാളായ സണ്ണി തോമസ് കെ..ആര് രമേശന്,കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഷീന ജയറാം,സി.കെ.ആര്.എം ട്രസ്റ്റ് ചെയര്മാന്.കെ ആര് ജയറാം,സെക്രട്ടറി.കെ ആര് ജയരാജ്.സ്റ്റാഫ് സെക്രട്ടറി അനീഷബീഗം,അമ്പിളി,സുര്യ,കോളേജ് യൂണിയന് ചെയര്മാന് ലിനു പി.ജോസഫ്,വര്‍ഗ്ഗീസ് സി ഡി. ബാബു.ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍