യുവാവ് പുഴയില്‍ മുങ്ങി മരിച്ചു
പാട്ടവയല്‍ ബിതൃക്കാട് ചെറുകുന്ന് ഷക്കീര്‍(29) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അമ്പലമൂല പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന വെള്ളരിപ്പുഴയില് കരിങ്കുറ്റി ഭാഗത്ത് വെച്ചായിരുന്നു അപകടം.സുഹൃത്തക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് സൂചന.ഗള്‍ഫിലായിരുന്ന ഷക്കീര്‍ ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്.ഭാര്യ:റംലത്.രണ്ട് മക്കളുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍