ഷജില്‍കുമാറിന്റെ കഥപറയും സമുദായങ്ങള്‍ പുസ്തകം പ്രകാശനം ചെയ്തു
പനമരം സ്വദേശിയും മലയാള മനോരമ പാലക്കാട് സബ്ബ് എഡിറ്ററുമായ ഷജില്‍കുമാറിന്റെ രണ്ടാമത്തെ പുസ്തകമായ കഥ പറയും സമുദായങ്ങള്‍ പ്രകാശനം ചെയ്തു. മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന് സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജന് കോപ്പി കൈമാറിക്കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. മുന്‍ മന്ത്രി കെ.പി.മോഹനന് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. സിപി ഐ ജില്ല സെക്രട്ടറി സന്തോഷ്, മനോരമ കണ്ണൂര്‍ സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ എം.ബാബുരാജ്, സഹോദരിയും കവയിത്രിയുമായ ഷീമ മഞ്ജാന് തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂരിലെ കൈരളി ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍