യുവജന നൈപുണ്യ ദിനാഘോഷവും പ്രദര്‍ശന മേളയും നടത്തി.
പുല്‍പ്പള്ളി:ലോകയുവജന നൈപുണ്യ ദിനാഘോഷത്തിന്റെ ഭാഗമായി അസാപ്പ് പെരുക്കല്ലൂര് എസ്.ഡി.സിയുടെ (സ്കില്‍ ഡെവലപ്പ്മെന്റ് സെന്റര്‍) ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പൊതുസമ്മേളനവും പരിശീലന ക്ലാസും പ്രദര്‍ശന മേളയും സംഘടിപ്പിച്ചു.പെരുക്കല്ലൂര് എസ്.ഡി.സിക്കു കീഴിലുള്ള സെന്റ്: മേരീസ്, വിജയ, ജയശ്രീ, ദേവിവിലാസം, പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളില്‍ നിന്നായി 150 ലേറെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.ആഘോഷങ്ങളുടെ ഭാഗമായി വിവിധ സ്കില്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ സ്റ്റാളുകള്‍ ശ്രദ്ധേയമായി.
പൊതുസമ്മേളനം പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.കെ. അബ്രാഹവും പ്രദര്‍ശന മേളയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കുമാറും നിര്‍വ്വഹിച്ചു. പ്ലസ് ടുവിന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അസാപ്പ് വിദ്യാര്‍ത്ഥി ഗോകുല്‍ ദേവ് പി.എസിനെ യോഗത്തില്‍ അനുമോദിച്ചു.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സി.ഡി. എസ് ചെയര്‍പേഴ്സണ്‍ മോളി ജോര്‍ജ് ആശംസകള്‍ അറിയിച്ചു.ലൈഫ് സ്കില്‍ ട്രെയ്നര്‍ ബാബു മാത്യു തൊഴില്‍ മേഖലയ്ക്ക് ആവശ്യമായ നൈപുണ്യങ്ങളെക്കുറിച്ചുള്ള ക്ലാസ് നയിച്ചു.പെരിക്കല്ലൂര്‍ എസ്.ഡി.സി പ്രോഗ്രാം മാനേജര്‍ ജിഷ ബാബു, എസ്.ഡി.ഇമാരായ റോഷന്, നിതിന്‍, ഷിമില്‍, സോളി, ചിഞ്ചു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍