വയനാട്ടില്‍ ഈ വര്‍ഷത്തെ ആദ്യ ഡിഫ്ത്തീരിയ റിപ്പോര്‍ട്ട് ചെയ്തു; റിപ്പോര്‍ട്ട് ചെയ്തത് 2017ഡിസംബര്‍ 16ന് ശേഷമുള്ള ആദ്യ കേസ്

ചീരാല്‍ സ്വദേശിനിയായ പതിനൊന്ന്കാരിക്കാണ് ഡിഫ്ത്തീരിയ രോഗബാധ സ്ഥിരീകരിച്ചത്. ഈ മാസം 09 ന് കടുത്ത തൊണ്ടവേദനയും പനിയും മൂലം ചികിത്സ തേടിയ കുട്ടിയെ 11 ന് ബത്തേരി താലൂക്ക് ആശുപത്രി പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ തൊണ്ടയിലെ സ്രവം പരിശോധനക്കായി മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസേര്‍ച്ചിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം ലാബില്‍ നിന്നും വന്ന പരിശോധന ഫലത്തില്‍ കുട്ടിക്ക് ഡിഫ്ത്തീരിയ രോഗബാധ സ്ഥിരീകരിച്ചതായി വ്യക്തമാകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രദേശത്ത് ആരോഗ്യ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും, ജാഗ്രത മുന്നൊരുക്കങ്ങളും നടത്തി വരികയാണ്.കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 26 പേര്‍ക്കാണ് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചിരുന്നത്. ഡിസംബര്‍ 16ന് ചെതലയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പന്ത്രണ്ട് വയസ് കാരന് രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം 7 മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് കഴിഞ്ഞ ദിവസം പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍