ബില്ലടക്കാന്‍ സംവിധാനമില്ല; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എസ്.ഡി.ഇ യെ ഉപരോധിച്ചു ;പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന ഉറപ്പിന്മേല് സമരം അവസാനിപ്പിച്ചു
പുല്‍പ്പള്ളി ടെലഫോണ്‍ എക്സ്ചേഞ്ചില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എസ് ഡി ഇ യെ ഉപരോധിച്ചു. ബില്‍ സ്വീകരിക്കാന്പുല്പ്പള്ളിയില് സംവിധാനമൊരുക്കുമെന്ന അധികൃതരുടെ ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു സമരം. സമരാനന്തരം പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന ഉറപ്പിന്മേല് സമരം അവസാനിപ്പിച്ചുപുല്പ്പള്ളി ടെലഫോണ്‍ എക്സ്ചേഞ്ചില്‍ ബില്‍ അടക്കാന്‍ സംവിധാനമൊരുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. .കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി ബില്‍ ഇവിടെ സ്വീകരിക്കുന്നില്ല. ബില്‍ കൗണ്ടര്‍ ജീവനക്കാരനെ മാറ്റിയപ്പോള്‍ പകരം ജീവനക്കാരനെ നിയമിച്ചില്ല. ഇതാണ് ബില്ലെടുക്കാന്‍ തടസമായത്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എസ് ഡി ഇ ഓഫീസ് ഉപരോധിച്ചത്. ഒടുവില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന ഉറപ്പിന്മേല് സമരം അവസാനിപ്പിക്കുകയായിരുന്നു.പുല്‍പ്പള്ളി ബ്ലോക്ക് പ്രസിഡണ്ട് ബൈജു നമ്പി കൊല്ലി, അമല്‍ ചാക്കോ, തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍