പ്രവാസി പുനഃരധിവാസം കാര്യക്ഷമമാക്കണം. പ്രവാസി ലീഗ്.
മുട്ടില്‍:പ്രവാസ ജീവിതം അവസാനിപ്പിച്ചുവന്ന പ്രവാസികള്‍ക്ക് കേരളാ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവാസി പുനഃരധിവാസം കാര്യക്ഷമാക്കണമെന്നും പ്രവാസികള്‍ക്ക് സ്വയം തൊഴിലിന് സര്‍ക്കാര്‍ നല്കുന്ന വായ്പകള്‍ സഹകരണ ബാങ്കുള്‍ മുഖേനെ നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും പ്രവാസി ലീഗ് മുട്ടില്‍ പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപെട്ടു.പ്രവാസികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരിന് നല്കിയ ആയിരക്കണക്കിന് അപേക്ഷകളിന്മേല് കാലതാമസമില്ലാതെ തീര്‍പ്പ് കല്പ്പിക്കണമെന്നും കണ്വെഷന്. പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മടക്കിമല കണ്വെഷന് ഉദ്ഘാടനം ചെയ്തു. ജമാലുദ്ദീന്‍ പാലമംഗലം,സി.പി.ലത്തീഫ് ,കുഞ്ഞബ്ദുള്ള,ജലീല്‍ മുട്ടില്‍,ഖാലിദ് തയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍