ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു
ബത്തേരി ഗ്രീന്‍ ഹില്‍സ് പബ്ലിക് സ്കൂളിന്റെ ഹോസ്റ്റലിലെ 22 ഓളം വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ബത്തേരിയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് ഛര്‍ദ്ദിയും,വയറ്റിളക്കവുമായി കുട്ടികള്‍ ചികിത്സ തേടിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കെഎസ് യു ജില്ലാ ഭാരവാഹികള്‍ രംഗത്ത് വന്നു. സ്കൂളിലെത്തി അധികൃതരോട് പ്രതിഷേധം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മാനേജ്മെന്റിന് വീഴ്ച പറ്റിയതായും,കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്മാന് അറിയിച്ചു. ചികിത്സതേടിയ കുട്ടികള്‍ ആശുപത്രി വിട്ടതായും മാനേജ്മെന്റ് വ്യക്തമാക്കി.തുടര്‍ച്ചയായി ഗ്രീന്‍ ഹില്‍സ് പബ്ലിക്ക് സ്കൂളില്‍ ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുകയും മനേജ്മെന്റിന്റെ ഭരണ സ്വധീനവും പണക്കൊഴുപ്പും ഉപയോഗിച്ച് വിഷയങ്ങള്‍ പൊതുജന മധ്യത്തില്‍ എത്താതെ ഒതുക്കി തീര്‍ക്കുകയാണ് പതിവെന്നും കെഎസ് യു ആരോപിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ഗ്രീന്‍ ഹില്‍സ് മനേജ്മെന്റിന്റെ സ്വാധിനത്തിലാണുള്ളതെന്നും ഈ സംഭവവുമായി ബന്ധപ്പെട്ട് കര്‍ശ്ശന നടപടി സ്വീകരിച്ചിലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും കെ എസ് യു ജില്ലാ കമ്മറ്റി അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മാനേജ്മെന്റുമായി ചരര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയതായി മാനേജ്മെന്റ് അംഗീകരിക്കുകയും, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നറിയിക്കുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍