ഇനി മുതല്‍ ഏത് കാര്‍ഡുടമയ്ക്കും ഏത് റേഷന്‍കടയില്‍ നിന്നും റേഷന്‍ വാങ്ങാം..! സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ വന്നു
കല്‍പ്പറ്റ:ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം സംസ്ഥാനത്തെ ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ വാങ്ങുന്നതിന് ഉപഭോക്താക്കള്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി ആധാര്‍ അധിഷ്ഠിത പോര്‍ട്ടബലിറ്റി (ഏത് കാര്‍ഡുടമയ്ക്കും ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ വാങ്ങുന്നതിനുള്ള സംവിധാനം ) ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനും പ്രസ്തുത സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജോയിന്റ് സെക്രട്ടറി ഉത്തരവിട്ടു.ഇത്തരമൊരു സംവിധാന നിലവില്‍ വന്നാല്‍ ഇനിമുതല്‍ താമസം മാറുന്നതനുസരിച്ച് റേഷന്‍ കാര്‍ഡ് മാറണ്ട അവശ്യമുണ്ടാകില്ല. ഒരു റേഷന്‍ കട തുറന്നിട്ടില്ല എങ്കില്‍ അടുത്ത കടയില്‍ പോകാമെന്നതും, മോശം സേവനം കാഴ്ചവയ്ക്കുന്ന റേഷന്‍ കടയെ ഉപഭോക്താക്കള്‍ക്ക് ബഹിഷ്കരിക്കാമെന്നതും ഈ ഉത്തരവിന്റെ ഗുണഫലങ്ങളാണ്. കൂടാതെ റേഷന്‍ കടയില്‍ കൂടുതല്‍ വില്‍പ്പന നടന്നാല്‍ കൂടുതല്‍ കമ്മീഷന് കിട്ടുന്നതിനാല്‍ റേഷന്‍ കടക്കാര് തമ്മില്‍ നല്ല സേവനം നല്കുവാന് ഒരു മല്‍സരം വരും. ജനങ്ങള്‍ക്ക് തിരക്ക് ഒഴിവാക്കാന്‍ സ്വാത(ന്ത്യം ലഭിക്കുന്നതോടൊപ്പം തട്ടിപ്പും വെട്ടിപ്പും നടത്തുന്ന കടകള്‍ താനെ ഇല്ലാതാകുമെന്നതും ഈ ഉത്തരവിന്‍രെ ഗുണമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍