അക്ഷയ കേന്ദ്രങ്ങളില്‍ വികാസ് പീഡിയ സഹായകേന്ദ്രങ്ങള്‍ ആരംഭിക്കുന്നു.
കല്‍പ്പറ്റ:സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ വികാസ് പീഡിയ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു.കാസര്‍ഗോഡ്,കണ്ണൂര്‍,വയനാട് ,മലപ്പുറം,ആലപ്പുഴ ജില്ലകളില്‍ തുടക്കത്തില്‍ നൂറോളം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തു.വയനാട് എ.പി.ജെ. അബ്ദുള്‍ കലാം ഓഡിറ്റോറിയത്തില്‍ നടന്ന വികാസ് പീഡിയ സംസ്ഥാന ശില്‍പ്പശാലയില്‍ പൈലറ്റ് സഹായ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ഐ.ടി. മിഷന് ഡയറക്ടര്‍ ശ്രീറാം സാംബശിവറാവു നിര്‍വ്വഹിച്ചു. അക്ഷയ സംസ്ഥാന ബിസിനസ് ഡവലപ്പ്മെന്റ് മാനേജര്‍ ബിജു വി.എസ്.കുമാര്‍ ആദ്യ സഹായകേന്ദ്രത്തിന്റെ നെയിംബോര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ എം.പി. എം.ഐ. ഷാനവാസ് അധ്യക്ഷത വഹിച്ചു. വികാസ് പീഡിയ മികച്ച സന്നദ്ധ പ്രവര്‍ത്തകരെ വയനാട് ജില്ലാ കലക്ടര്‍ എ.ആര്. അജയ കുമാര്‍ പുരസ്കാരം നല്കി ആദരിച്ചു .പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് വൈസ് ചെയര്മാന് എന്‍. ബാലഗോപാല്‍ ഡിജിറ്റല്‍ വായന യജ്ഞത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു..വികാസ് പീഡിയ നാഷണല്‍ പ്രൊജക്ട് ഓഫീസര്‍ എം. ജഗദീഷ്, സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു, , സംസ്ഥാന നോഡല്‍ ഏജന്‍സിയായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ: പോള്‍ കൂട്ടാല തുടങ്ങിയവര്‍ പ്രസംഗിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. മന്ത്രാലയത്തിന്റെ കീഴിലുള്ള വികാസ് പീഡിയ പോര്‍ട്ടലിന്റെ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9656347995 എന്ന നമ്പറില്‍ സ്റ്റേറ്റ് കോഡിനേറ്ററുമായി ബന്ധപ്പെടണം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍