വാര്‍ഷികജനറല്‍ ബോഡി യോഗം നടത്തി
വൈത്തിരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈത്തിരി യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടത്തി. ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ അവറുകള്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 70 വയസ്സ് തികഞ്ഞ പതിനഞ്ചോളം മുന്‍കാല വ്യാപാരികളെയും നിലവിലെ വ്യാപാരികളെയും,എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചുയൂണിറ്റിലെ മികച്ച യുവ സംരഭകനായ ബീ ക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന് മദാരിയെയും ആദരിച്ചു. മികച്ച മാലിന്യ സംസ്കരണത്തിന് സംസ്ഥാന പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ അവാര്‍ഡിന് അര്‍ഹമായ സ്ഥാപനമായ ഉപവന്‍ റിസോര്‍ട്ടിനെയും ചടങ്ങില്‍ അനുമോദിക്കുകയുണ്ടായി.കച്ചവടക്കാര്‍ നേരിടുന്ന സമകാലിക പ്രശ്നങ്ങളെ കുറിച്ചും മറ്റും ഉദ്ഘാടകന്‍ സംസാരിക്കുകയുണ്ടായി. യോഗത്തില്‍ നിസാര്‍ ദില്‍വെ സ്വാഗതം പറയുകയും വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ട്രഷറര്‍ ഹനീഫ മേമന വാര്‍ഷിക കണക്കുകള്‍ അവതരിപ്പിച്ചു. നിര്‍ദ്ധനരായ രോഗികള്‍ക്ക് ഒരു സ്വാന്തനമായ പ്രതീക്ഷാ കമ്മിറ്റിയുടെ കണക്കും റിപ്പോര്‍ട്ടും പ്രതീക്ഷ കമ്മിറ്റി ചെയര്മാന് ഉസ്മാന് മേമന അവരിപ്പിച്ചു.യോഗത്തില്‍ ജില്ലാ ജന.സെക്രട്ടറി ഒ.വി വര്‍ഗ്ഗീസ്, ട്രഷര്‍ ഹൈന്ദ്രു കല്‍പ്പറ്റ, ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞിരായില് ഹാജി സംസ്ഥാന എക്സികുട്ടീവ് അംഗം മുജീബ് , ചുണ്ടേല്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി അഷറഫ് , വനിതാ വിങ്ങ് പ്രസിഡന്റ് സുധപരമേശ്വരന്, ജില്ലാ എക്സികുട്ടീവ് അംഗം സലീം മേമന, ജില്ലാ കൗണ്‍സിലര്‍മാരായ അനില്‍കുമാര്‍, മധുസൂദനന്, ഉസ്മാന്മദാരി, യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ പെരച്ചുട്ടി, മുഹമ്മദ് മാനു, സൗദ സെക്രട്ടറിമാരായ അഹമ്മദ് കുട്ടി, ഷാജി മോന്, സജി മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു. ചുരത്തിന്റെ ശോചനീയാവസ്ഥ ഉടനെ പരിഹരിക്കണമെന്നും തളിപ്പുഴ മരുതിലാവ് ചിപ്പിലിത്തോട് ചുരം ബൈപാസ് യാഥാര്‍ത്ഥ്യമാക്കണമെന്നും വാടക കുടിയാന് ബില്‍ ഉടനെ പാസ്സാക്കണമെന്നും വൈത്തിരി ടൗണിലെ നവീകരം ഉടനെ പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍