ടെലഫോണ്‍ എക്സ്ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കല്‍പ്പറ്റ:ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തുക, വാടക നിയന്ത്രണ നിയമം പാസ്സാക്കുക, ജി എസ് ടി നടപ്പിലാക്കിയതിന്റെ ഭാഗമായി വ്യാപാരി വ്യവസായികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍ എക്സ്ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍.പ്രഭാകരന് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എ.ജെ.കുര്യന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ്, പി.പ്രസന്നകുമാര്‍, ടി. സുരേന്ദ്രന്, ഏ.പി.പ്രേഷിന്ത് സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍