ചക്കകൊണ്ട് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കല്‍ പരിശീലനം സംഘടിപ്പിച്ചു
നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സൂചിപ്പാറ വില്ലേജ് നീര്‍ത്തട സമിതിയുടെയും എം.എസ് സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെയും ആഭിമുഖ്യത്തില്‍ ചക്കകൊണ്ട് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിനെ സംബന്ധിച്ച് പരിശീലനം സംഘടിപ്പിച്ചു. മേപ്പാടി പഞ്ചായത്ത് മെമ്പര്‍ കെ. ചന്ദ്രന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. എം. എസ്. സ്വാമിനാഥന ഗവേഷണ നിലയം ട്രെയിനിങ്ങ് കോഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സൂചിപ്പാറ നീര്‍ത്തട സമിതി പ്രസിഡണ്ട് കെ. വി. ജോര്‍ജ് കോര്‍ഓര്‍ഡിനേറ്റര്‍ സിസിലി, സൗദ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി എ. ജെ. ചാക്കോ സ്വാഗതവും കെ. ജെ. ഷാജി കൃതജ്ഞതയും രേഖപ്പെടുത്തി. സി. പി. പ്രേമകുമാരി, പനമരം ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണ പരിശീലനം നല്കി മാച്ചക്ക ചമ്മന്തി, ഇടിച്ചക്ക അച്ചാര്‍, ഇടിച്ചക്ക ചമ്മന്തിപ്പൊടി, കൊത്തചക്ക കട്ലറ്റ്, ചക്ക ചിപ്സ്, ചക്ക മസാല ചിപ്സ്, ചക്ക ശര്‍ക്കരവരട്ടി, ചക്ക പപ്പടം, ചക്ക പൊക്കവട, ചക്കക്കുരുവട, നട്സ്, ചക്കജല്ലി, ചക്ക പായസം, ചക്ക പായസമിക്സ്, ചക്ക ജാം ചക്ക ടോഫി, പച്ചമാങ്ങ അച്ചാര്‍, പച്ച മാങ്ങ ജ്യൂസ് എന്നിവ നിര്‍മ്മിക്കാന്‍ പരിശീലനം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍