കൗണ്‍സിലേഴ്സ് മീറ്റ് നടത്തി
സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും ജില്ലാ സംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സ്കൂള്‍ കൗണ്‍സിലേഴ്സിന്റെ യോഗം നടത്തി.കുട്ടികളുടെ അവകാശങ്ങള്‍ മനസിലാക്കി അവശ്യ സന്ദര്‍ഭങ്ങളില്‍ അവരെ സഹായിക്കുക എന്നത് സാമൂഹിക ഉത്തരവാദിത്വമാണെന്നും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇക്കാര്യത്തില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും ജില്ലയുടെ ചുമതലയുള്ള കമ്മീഷന് അംഗം സിസ്റ്റര്‍ ബിജി പറഞ്ഞു. പോലീസ്, എക്സൈസ് കുട്ടികളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളെ കുറിച്ച് പ്രതിനിധികള്‍ സംസാരിച്ചു. പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവയെക്കുറിച്ചും ബാലാവകാശ നിയമവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും വിദഗ്ധര്‍ മറുപടി നല്കി. തുടര്‍ന്ന് അസ്തമയം ടെലി ഫിലിം പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ കമ്മിഷന് പി.ആര്.ഒ. ആര്.വേണുഗോപാല്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എ.ഷാജി, വനിതാ സെല്‍ എസ്.ഐ. ഗ്രേസി, ആര്.എം.എസ്.എ. അസി.പ്രൊജക്ട് ഓഫീസര്‍ ബാലകൃഷ്ണ
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍