സെമിനാര്‍ സംഘടിപ്പിച്ചു.
പുല്‍പ്പളളി: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പഴശ്ശിരാജാ കോളേജിലെ മൈക്രോബയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മലിനീകരണം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വയനാട് ജില്ലാ ശുചിത്വമിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ.ഒ. റോയ് അദ്ധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക് വിഘടനവും സൂക്ഷ്മജീവികളും എന്ന വിഷയത്തില്‍ ആലത്തൂര്‍ ശ്രീനാരായണ കോളേജ് പ്രൊഫസര്‍ നിത്യ ജയന് ക്ലാസ്സെടുത്തു. സെമിനാറിനോടനുബന്ധിച്ച് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചുളള കരകൗശലവസ്തുനിര്മ്മാണ മത്സരവും പ്ലാസ്റ്റിക് ഫ്രീ സോണ്‍ എന്ന വിഷയത്തില്‍ മൊബൈല്‍ ഹ്രസ്വചിത്ര മത്സരവും നടത്തി. ജില്ലയിലെ വിവിധ സ്കൂള്‍കോളേജ് വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. മൈക്രോബയോളജി ഡിപ്പാര്‍ട്ട്മെന്റ് മേധാവി കെ.കെ. അബ്ദുള്‍ ബാരി, സ്വാശ്രയ വിഭാഗം ഡയറക്ടര്‍ പ്രൊഫസര്‍ താര ഫിലിപ്പ്, കോളേജ് ബര്‍സാര്‍ ഫാ. ജോര്‍ജ്ജ് ആലുംമൂട്ടില്‍, സ്റ്റാഫ് സെക്രട്ടറി സലീല്‍ എം.എം., സ്മിത ചാക്കോ, അഭിജിത്ത് കെ. വര്‍ഗീസ്, എ.വി. ആര്യ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍