ലഹരി വിരുദ്ധ ദിനാചരണം നടത്തി
പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.സ്ക്കൂള് പ്രിന്‍സിപ്പല്‍.കെ ആര് ജയരാജ് ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.പി.ടി.എ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍ അധ്യക്ഷതവഹിച്ചു.എന്‍.എസ്.എസ്,ഹരിതസേന, സ്കൗട്ട്, ഗൈഡ് വളണ്ടിയര്‍മാര്‍ നേതൃത്വം നല്കി. പോസ്റ്റര്‍ രചനാ മത്സരം,പ്രദര്‍ശനം,ലഹരി വിരുദ്ധ പ്രതിജ്ഞ, റാലി എന്നിവ ഇതോടനുബന്ധിച്ചു നടന്നു. പി ആര് തൃദീപ്കുമാര്‍, എം.സി സാബു, കെ.ആര് ജയശ്രീ,എസ് സ്മിത,പി.ബി ഹരിദാസ്,പി.എസ് ലിജിഷ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍