വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി
പടിഞ്ഞാറത്തറ എ.യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിന്റെ പേരില്‍ ആരംഭിച്ച രണ്ടാമത്തെ ബസ് സര്‍വ്വീസ് സ്കൂള്‍ മാനേജര്‍ കെ.ടി ശ്രീധരന് മാസ്റ്റര്‍ ഫഌഗ് ഓഫ് ചെയ്തു.ചടങ്ങില്‍ പ്രധാന അധ്യാപകന് കെ.ടി ദിലീപ് കുമാര്‍, സുധീര്‍ പി.ടി,വിനോദ് കുമാര്‍ ,സജിത്ത് പി.ടി,സംഗീത,ഗീത,പാത്തൂട്ടി,ജിന്‍സി,ആതിര,ലത,വിദ്യ,ജോസ്മ തുടങ്ങിയവര്‍ സംസാരിച്ചു.സ്കൂളിലെ കുട്ടികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതില്‍ അധ്യാപക രക്ഷകര്‍ത്തൃ സമിതിയുടെ പ്രയ്തനഫലമായിട്ടാണ് യാത്ര പ്രശ്നത്തിന് പരിഹാരം കണ്ടെത്തുവാന്‍ സാധിച്ചത്.ഇങ്ങനെ ഒരു ബസ് സര്‍വ്വീസ് തുടങ്ങിയത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് രക്ഷിതാക്കള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.കുറ്റിയംവയല്‍,കാപ്പിക്കളം,പന്തിപൊയില്,തെങ്ങുംമുണ്ട ,മുണ്ടക്കുറ്റി ,കുപ്പാടിത്തറ,ബാങ്ക്കുന്ന് ,കുറുമണി എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ യാത്ര പ്രശ്നം സ്കൂള്‍ ബസ് വന്നതോടെ പരിഹരിക്കപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍