നരേന്ദ്ര മോദി തൊഴിലാളിവഞ്ചകന് :എ.ഐ.യു.ഡബ്ലു.സി.
കല്‍പ്പറ്റ:രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് ഓശാന പാടുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളെ വഞ്ചിച്ചിരിക്കുകയാണെന്ന് എ.ഐ.യു.ഡബ്ലു.സി സംസ്ഥാന പ്രസിഡന്റ് സവിന്‍ സത്യന്.ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ്റ്റ് വയനാട് ജില്ല കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക തൊഴിലാളി സംഘടനയായ ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ്സ് ,രാജ്യത്തെ അസംഘടിതമേഖലയില്‍ പണിയെടുക്കുന്ന അറുപതിലധികം വിഭാഗം തൊഴിലാളികളെ സംഘടനക്ക് കീഴില്‍ കൊണ്ട് വന്ന് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി അവര്‍ക്ക് ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ നേടികൊടുക്കുന്നതിനായി എ.ഐ.സി.സി.പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രത്യേക താല്‍പ്പര്യമെടുത്ത് രൂപികരിച്ച സംഘടനയാണ് എ.ഐ.യു.ഡബ്ലു.സി. യോഗത്തില്‍ വയനാട് ജില്ലാ പ്രസിഡന്റ് ഒ.വി.അപ്പച്ചന് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.മെമ്പര്‍മാരായ .എന്‍.ഡി.അപ്പച്ചന്, കെ എല്‍.പൗലോസ്.ഗോപി പടിഞ്ഞാറത്തറ ,എന്‍.എസ്. നുസൂര്‍, പി.സി.ദാമോദരന്‍, ശോഭനകുമാരി, നസീര്‍ എ.ഗ്രേഷ്യസ് തുടങ്ങിയവര്‍ സംസാരിച്ചു,
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍