ലഹരി വിമുക്തി ദിനാചരണം നടത്തി
മുട്ടില്‍:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മുട്ടില്‍ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് ഹയര്‍ സെക്കണ്ടറി വിഭാഗം എന്‍.എസ്.എസ് യൂണിറ്റ് വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനാചരണം നടത്തി .ജില്ലാ എക്സൈസ് വകുപ്പുമായി സഹകരിച്ച് കൊണ്ട് ലഹരി വിരുദ്ധ സിഗ്നേച്ചര്‍ ക്യാമ്പയിന് സംഘടിപ്പിച്ചു .കല്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.കെ സുരേഷ് ഉദ്ഘാടനം ചെയ്തു .എക്സൈസ് ഓഫീസര്‍മാരും പൊതുജനങ്ങളും വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും ലഹരിവിരുദ്ധ സിഗ്നേച്ചര്‍ ക്യാമ്പയിനില്‍ തങ്ങളുടെ കൈയൊപ്പുകള്‍ ചാര്‍ത്തി .വയനാട് ജില്ലാ എന്‍ .എസ് .എസ്.കണ് വീനര് എസ് ജെ ജോസഫ് കല്പറ്റ എക്സൈസ് ഓഫീസര്‍ ജഇ ടോമി ബത്തേരി സര്‍ക്കിള്‍ എക്സൈസ് ഓഫീസര്‍ ഷറഫുദ്ധീന്‍ അധ്യാപകരായ കെ.സി ബിഷര്‍ .ജാഫര്‍ ആയാര്‍ .പി.കെ ഷരീഫ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍