ലഹരി വിരുദ്ധ ക്ലബ് ഉദ്ഘാടനം ചെയ്തു
മുട്ടില്‍:ജില്ലാ എക്സൈസ് വകുപ്പും വയനാട് ഓര്‍ഫനേജ് വി.എച്ച്.എസ്.സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി സ്കൂളില്‍ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു.കല്‍പ്പറ്റ റൈഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി അബ്ദു ക്ലബ്ബിന്റെ ഉദ്ഘാടന കര്മ്മനിര്വ്വഹിച്ചു.റൈഞ്ച് ഓഫീസര്‍ അബ്ദുള്‍ അസീസ് ബോധവത്കരണ ക്ലാസ് നല്കി.ബിനു മോള് ജോസ്,ഇ.പി ആര്യാദേവി,എ.കെ അനീസ്,എം ഷമീല നുസ്റത്ത്,കെ അമല്‍ മുഹസിന് എന്നിവര്‍ സംസാരിച്ചു. കടകളില്‍ വിദ്യാര്‍ത്ഥികള്‍ പുകയില വിരുദ്ധ സ്റ്റിക്കറുകള്‍ പതിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍