വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
തോല്‍പ്പെട്ടി ഗവ.ഹൈസ്കൂളിന് 2017-18 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ്ശമാനം വിജയം നേടിക്കൊടുത്ത എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മായാ ദേവി ഉദ്ഘാടനം ചെയ്തു.13 ഓളം പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ബാച്ചിലെ എല്ലാ വിദ്യാര്‍ത്ഥികളെയും ഉപഹാരം നല്കി ആദരിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അനന്തന് നമ്പ്യാര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ മുന്‍ പ്രധാന അധ്യാപകന് ബാബുരാജിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സതീഷ് കുമാ,ശ്രീനിവാസന്,രാധാകൃഷ്ണന് മാസ്റ്റര്‍ ,വിജയന് ,വിനു രാമന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ദീപ നന്ദി പ്രകാശിപ്പിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍