വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയോറ്റ സംഭവത്തില്‍ അന്വേഷണം വേണം :യുവമോര്‍ച്ച
പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് മാനേജിമെന്റിന് കീഴിലുള്ള ഹോസ്റ്റലില്‍ നില്ക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയോറ്റ സംഭവം അന്വേഷിക്കണമെന്ന് യുവമോര്‍ച്ച.കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചതിന് ശേഷം വിദ്യാര്‍ത്ഥിനികള്‍ക്ക് വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് അവിടുത്തെ സിസ്റ്ററോട് പറഞ്ഞപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള മര്യാദപോലും അവര്‍ കാട്ടിയില്ലെന്നും പിറ്റേദിവസം രാവിലെ വിദ്യാര്‍ത്ഥിനികള്‍ സ്വന്തമായി ആശുപത്രിയില്‍ ചികിത്സ തേടുകയാണുണ്ടായതെന്നും യുവമോര്‍ച്ച ആരോപിച്ചു.ഒരു ഹോസ്റ്റലില്‍ പാലിക്കേണ്ട മര്യാദകള്‍ പോലും പാലിക്കാത്ത ഉത്തരവാദിത്വപ്പെട്ടവര്‍ കാണിക്കാത്ത അലംഭാവത്തില്‍ അന്വേഷണം വേണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.അജേഷ് അമരക്കുനി അദ്ധ്യക്ഷവഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ കെ.കെ,അമല്‍ അമ്പാടി,റെനീഷ് രാജു,രാധാകൃഷ്ണന് മീനംകൊല്ലി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍