വായനാവാരാഘോഷം:ഇ വായനയുമായി കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂള്‍
കല്‍പ്പറ്റ:വായനാദിനത്തോടനുബന്ധിച്ച് ജൂണ്‍ 19 മുതല്‍ 26 വരെ സ്കൂളില്‍ വെച്ച് നടക്കുന്ന വായനാവാരാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഐടി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇപത്രവായന നടത്തി. വിവിധ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെ ലഭ്യമാകുന്ന വിവിധ പത്ര വാര്‍ത്തകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ആസ്വാദ്യകരമായി.പത്രവായന വിജ്ഞാനപ്രദമാക്കാന് ഇവായന സഹായകരമാണെന്നും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്ന രീതിയില്‍ തുടര്‍ ദിവസങ്ങളില്‍ പ്രൊജക്റ്റര്‍ ഉപയോഗിച്ചുകൊണ്ട് ഇ വായന വിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ഇവായനയെ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാന അദ്ധ്യാപിക ശ്രീലത ടീച്ചര്‍ അറിയിച്ചു. അധ്യാപകരായ റ്റാജി എം തോമസ്, അലി കെ, ബീന മാത്യു, അയ്യൂബ് എം, ലെജി ജോണ്‍, സുബിന, റെഹൂഫ് എന്നിവര്‍ ഇ വായനക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍