സ്വീകരണം നല്കി
കല്‍പ്പറ്റ:കല്‍പ്പറ്റ മണ്ഡലം വനിത ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.ബി.നസീമയ്ക്ക് സ്വീകരണം നല്കി.നിയോജകമണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് റംലമൊയ്തീന്കുട്ടി അധ്യക്ഷത വഹിച്ചു.യോഗത്തില്‍ പഞ്ചാര ഉസ്മാന്,നജീമ മുസ്തഫ,ുഉമൈബ മൊയ്തീന് കുട്ടി,റഷീന സുബൈര്‍,സി.ആസ്യ,കെ.പി.റസീന,തസ്നി അഷ്റഫ്,കുല്‍സു മൊയ്തീന്‍കുട്ടി,ആയിഷ അബൂബക്കര്‍,നസീമ കല്‍പ്പറ്റ, സീനത്ത് റഷീദ്,റുഖിയ ടീച്ചര്‍,റൈഹാനത്ത് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.വയനാടിന്റെ സമഗ്രമായ വികസനത്തിന് ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍