സ്വീകരണം നല്കി
കല്‍പ്പറ്റ: പുതിയ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമക്കും, വൈസ് പ്രസിഡന്റ് എ. പ്രഭാകരന് മാസ്റ്ററിനും, ദേശീയ പുരസ്കാര ജേതാവായ മില്‍മാ ചെയര്മാന് പി.ടി ഗോപാലക്കുറുപ്പിനും ജില്ലാ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഡി.സി.സി ഓഫീസില്‍ സ്വീകരണം നല്കി. എ.ഐ.സി.സി അംഗം പി.കെ ജയലക്ഷ്മി യോഗം ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ വിവിധ മേഖലകളായ ഗതാഗതം, ആരോഗ്യം എന്നിവയില്‍ ജില്ലാ പഞ്ചായത്തിന്റെ അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ടതാണ്, കാലവര്‍ഷ കെടുതിയില്‍ നശിച്ച വിളകളുടെ നഷ്ടപരിഹാരം കണകാക്കി അര്‍ഹരായവര്‍ക്ക് നല്‍കേണ്ടതാണ്. മഴക്കാലം ആരംഭിച്ചതോടെ ആദിവാസികളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്, ഇവര്‍ക്ക് അടിയന്തിരമായി റേഷന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് ചെയര്മാന് സി.പി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. പി.പി.എ കരീം, എന്‍.ഡി അപ്പച്ചന്, വി.എ മജീദ്, എന്‍.കെ വര്‍ഗീസ്, റസാഖ് കല്‍പ്പറ്റ, എം.എ ജോസഫ്, എം.ജി ബിജു, പി.വി ജോര്‍ജ്ജ്, എക്കണ്ടി മൊയ്തൂട്ടി, പി.കെ അസ്മത്ത്, ടി.എ ഹംസ, ഹമീദ്, കെ. മിനി, എം.ഒ ദേവസ്യ, ഇസ്മയില്‍, ദേവകി, ശകുന്ദള ഷണ്മുഖന്, ഉഷാ തമ്പി, ജോസ് പാറക്കല്‍, ജോസ് കൈനിക്കുന്നേല്‍, കെ.കെ ഹനീഫ, ജിന്‍സി സണ്ണി എന്നിവര്‍ പ്രസംഗിച്ചു. സ്വീകരണത്തിന് ആദരം ഏറ്റുവാങ്ങിയവര്‍ സമുചിതമായി മറുപടി നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍