ട്രാഫിക് സംവിധാനം മെച്ചപ്പെടുത്തി പനമരം ഗ്രാമപഞ്ചായത്ത്
പനമരം ഗ്രാമപഞ്ചായത്ത് ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി പനമരം ടൗണിലെ ഗതാഗത സംവിധാനം പുനക്രമീകരിച്ചു. പുതുക്കിയ രീതി നാളെ (ജൂണ്‍ 19) മുതല്‍ നിലവില്‍വരും. ഇതുപ്രകാരം ബസ് സ്റ്റാന്റില്‍ അഞ്ചുമിനിറ്റ് മാത്രമാണ് ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സമയം. മറ്റ് സമയങ്ങളില്‍ കരിമ്പുമ്മല്‍ ഭാഗത്ത് പാര്‍ക്ക് ചെയ്യണം. എന്‍.പി സ്റ്റോര്‍ മുതല്‍ 200 മീറ്റര്‍ വരെയാണ് ഓട്ടോറിക്ഷ പാര്‍ക്കിംഗ്. കനറാ ബാങ്ക് എ.റ്റി.എം മുതല്‍ സിറ്റിയ്ക്കകത്ത് വാഹന പാര്‍ക്കിംഗ് പാടില്ല.പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രമേ വാഹനം പാര്‍ക്ക് ചെയ്യാവൂ.ഓട്ടോറിക്ഷയ്ക്കും ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്കിംഗിന് സ്ഥലം അടയാളപ്പെടുത്തും. എം.വെജിറ്റബിള്‍ മുതല്‍ കെ.എസ്.ഇ.ബി വരെ നാലുചക്രവാഹനങ്ങള്‍ പാര്‍ക്കിംഗ്, കെ.എസ്.ഇ.ബി മുതല്‍ എസ്.ബി.ഐ വരെ ത്രീ വീല്‍ വാഹന പാര്‍ക്കിംഗ്, മനോജ് ടെക്സ് മുതല്‍ മുസ്ലീം പള്ളി വരെ ഇരുചക്രവാഹന പാര്‍ക്കിംഗ് എന്നിങ്ങനെ ക്രമീകരിച്ചിട്ടുണ്ട്. ട്രാക്ടര്‍, ടെംമ്പോ ട്രാവലര്‍ എന്നിവ ആര്യന്നൂര്‍ പനമരം പാലം നടക്കലില്‍ പാര്‍ക്ക് ചെയ്യണം. ന്യു സ്റ്റോര്‍ മുതല്‍ പോലീസ് സ്റ്റേഷന് റോഡുവരെ ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിംഗ് അനുവദിച്ചിട്ടുണ്ട്. ദീപ്തി മെഡിക്കല്‍സ് മുതല്‍ കെ.സി ഓയില്‍ സ്റ്റോര്‍സ് വരെയും, ഓര്‍കിഡ് ടെക്സ്റ്റൈല്‍സ് മുതല്‍ എം.എ.എച്ച് ഹോട്ടല്‍ വരെയും, ഗവ.ഹോസ്പിറ്റല്‍ റോഡിനിരുവശത്തും പാര്‍ക്കിംഗ് പാടില്ല. ബീവറേജസ് ഔട്ട്ലെറ്റിന് മുന്‍ഭാഗത്തും പി.ഡബ്ലു.ഡി റോഡിലും ഓട്ടോറിക്ഷ പാര്‍ക്കിംഗ് നിരോധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍