'സ്നേഹാലയം തെരുവിലെ മക്കള്‍ക്കൊപ്പം ' വാട്സാപ്പ് കൂട്ടായ്മ പനമരം ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രം വിതരണം നടത്തി
വയനാട് കേന്ദ്രീകരിച്ചുള്ള ഇരുന്നൂറോളം യുവതീ യുവാക്കളുടെ വാട്സാപ്പ് കൂട്ടായ്മയായ 'സ്നേഹതീരം തെരുവിലെ മക്കള്‍ ' എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പനമരം ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രം വിതരണം നടത്തി. കഴിഞ്ഞ ആറ് മാസത്തോളമായി തെരുവിലെ മക്കള്‍ക്കു ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു വരുന്നതായി കൂട്ടായ്മ അറിയിച്ചു. വയനാട്ടിലെ ആരോരുമില്ലാത്തവര്‍ക്കും രോഗികള്‍ക്കും സാന്ത്വനവും സഹായവും നല്‍കികൊണ്ട് ജാതി മത രാഷ്ട്രീയ വേലിക്കെട്ടുകള്‍ ഒന്നുമില്ലാതെ ഒറ്റക്കെട്ടായാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് ദിവസങ്ങളായി ദുരിതാശ്വാസ ക്യാംമ്പുകള്‍ സന്ദര്‍ശിക്കുകയും അന്തേവാസികള്‍ക്ക് വസ്ത്രം വിതരണം നടത്തുകയും ചെയ്ത് വരുന്നതായും ഇവര്‍ അറിയിച്ചു.കമ്പളക്കാട് എസ് ഐ ലക്ഷ്മണന്റെ നേതൃത്വത്തില്‍ കോട്ടത്തറ, കരിംകുറ്റി, വെണ്ണിയോട്, കണിയാമ്പറ്റ, ചിറ്റൂര്‍ കോളനി എന്നിവടങ്ങളില്‍ വസ്ത്ര വിതരണം നടത്തി. കഴിഞ്ഞ രാവിലെ 5 മണി മുതല്‍ മാനന്തവാടി കല്പറ്റ, ബത്തേരി എന്നിവടങ്ങളിലെ തെരുവുകളില്‍ ഭക്ഷണം വിതരണം നടത്തിയതിനു ശേഷം 9:30 മുതല്‍ പനമരം സ്കൂള്‍ ദുരിതാശ്വാസ ക്യാമ്പില്‍ സജി പള്ളിക്കുന്ന്, അനസ് കെ സി പനമരം, സെയ്തു തിനപുരം, ശാന്ത കല്പറ്റ, മോഹനന് കല്പറ്റ, ദയ, സ്വപ്ന അമ്പാടി കമ്പളക്കാട്, അശ്വദേവ്, ചന്ദന, ലിജോ പള്ളിക്കുന്ന് എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍