വിദ്യാര്‍ത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും
പടിഞ്ഞാറത്തറ:സാന്ത്വന പരിചരണ രംഗത്ത് പടിഞ്ഞാറത്തറയില്‍ പ്രവര്‍ത്തിച്ചു വരുന്ന സംസ്കാര പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ സഹഗ്രൂപ്പും ജി. എച്ച്.എസ്.എസ് പടിഞ്ഞാറത്തറയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക സംഘടനയുമായ ഫ്രണ്ട്സ് ഓഫ് പാലിയേറ്റീവ് 'ഉണര്‍വ് 2018 'എന്ന പേരില്‍ കിടപ്പിലായ നിര്‍ദ്ധന പാലിയേറ്റീവ് രോഗികളുടെ മക്കള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും,ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറയില്‍ നിന്നും എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു.മുരളീധരന് (ജനമൈത്രി പോലീസ്) ചടങ്ങ് ഉദ്ഘാടനം ചെയ്തു.ബിജു ടി. എം,ബിജു കുമാര്‍,സാജിത്,പി.കെ. രാഘവന്,ഇബ്രാഹിം, റഹ്മത്ത്,സെലിന്,മായിന്‍ ഹാജി, ടോം ജോസഫ്, രാഹുല്‍.എ.കെ(സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് ജില്ലാ സെക്രട്ടറി),ജുനൈദ് മാനന്തവാടി, അജിനാസ്,ജെസ്വിന്,അശ്വതി പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍