കാഞ്ഞിരത്തിനാല്‍ ഭൂസമരം;പാതിരാ കൂട്ടിരിപ്പ് സമരം നടത്തി
കല്‍പ്പറ്റ:കാഞ്ഞിരത്താനാല് കുടുംബം നടത്തിവരുന്ന ഭൂസമരം മൂന്ന് വര്‍ഷം പിന്നിടാറായിട്ടും പ്രശ്ന പരിഹാരം കാണാത്ത സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട് ജില്ലാ കളക് റേറ്റിന് മുമ്പില്‍ സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ പാതിരാ കൂട്ടിരിപ്പ് സമരം നടത്തി.കാലാവസ്ഥയുടെ പ്രതികൂല സാഹചര്യമുണ്ടായിട്ടും കോരിച്ചെരിയുന്ന മഴയെത്തും കാഞ്ഞിരത്തി നാല് കുടുംബത്തോട് ഐക്യപ്പെട്ടു കൊണ്ട് ഒരു രാത്രി മുഴുവനും കര്‍ഷകര്‍ ഈ കുടുംബത്തോടപ്പം കഴിഞ്ഞു കൊണ്ട്പാതിരാകൂട്ടിരിപ്പ് നടത്തിയത്. സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിയസഭാക്ക് മുന്നില്‍ ജൂണ്‍ 19ന് ശ്രദ്ധ ക്ഷണിക്കല്‍ സമരവും 20ന് പ്രതിഷേധ വലയവും നടത്തും. പതിരാകൂട്ടിരിപ്പ് സമരം സി.ആര് നീലകണ്ഠന് ഉദ്ഘാടനം ചെയ്തു.നമ്മുടെ നാട്ടില്‍ നിയമമുണ്ട് നിയമ വാഴ്ച ഇല്ലന്ന് അദ്ദേഹം പറഞ്ഞു.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ പി പി ഷൈജലിന്റെ നേതൃത്വത്തലാണ് കൂട്ടിരിപ്പ് സമരം നടത്തിയത്.അഡ്വ.പ്രദീപ്കുമാര്‍,ബോസ് വട്ടമറ്റത്തില്‍,വി.എസ് ജോസഫ്, വി.ഗഫൂര്‍,പി.ടി പ്രേമാനന്ദന്,ദേവസ്യ ബത്തേരി,എം സുരേന്ദ്രന്,ജോസ് പുന്നക്കല്‍,ജേക്കബ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍