എം.എസ്.എഫ് വിജയത്തിളക്കം സംഘടിപ്പിച്ചു
കല്‍പ്പറ്റ :എം.എസ്.എഫ് അമ്പിലേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി,പ്ലസ് ടു,മദ്രസ്സ പൊതുപരീക്ഷ എന്നിവയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി 'വിജയത്തിളക്കം 2018' അമ്പിലേരിയില്‍ സംഘടിപ്പിച്ചു.ചടങ്ങ് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അസ്നാദ് നടുത്തൊടിക അധ്യക്ഷത വഹിച്ചു.മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ പി ബീരാന് കോയ മുഖ്യ പ്രഭാഷണവും കല്‍പ്പറ്റ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ പി ഹമീദ് വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നിര്‍വഹിച്ചു. കരിയര്‍ ഗൈഡന്‍സ് കഌസ്സിനു നിയാസ് മടക്കിമല നേത്രത്വം നല്കി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ അഡ്വ എ പി മുസ്തഫ,മുനിസിപ്പല്‍ ലീഗ് സെക്രട്ടറി സി കെ നാസര്‍ , മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് അമ്പിലേരി, പുത്തുക്കണ്ടി ബഷീര്‍ , അബ്ദു സലാം എന്നിവര്‍ സംബന്ധിച്ചു . ആഷിക് വേങ്ങാട്ട് സ്വാഗതവും അനസ് തന്നാണി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍