രണ്ടു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു
ചീരാല്‍ കുടുക്കിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു.ബിദര്‍ക്കാട് തോട്ടത്തില്‍ ഫിറോസിന്റെ മകനായ മുഹമ്മദ് ഷാഹില്‍ (8), കുടുക്കി കളരിക്കല്‍ ഷിഹാബിന്റെ മകള്‍ സന ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.ഏറെനേരം കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചലില്‍ കുളത്തില്‍ കുട്ടികളുടെ ചെരുപ്പ് കണ്ടെത്തുകയും തുടര്‍ന്ന് നടന്നത്തിയ പരിശോധനയില്‍ കുളത്തില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.മൃതദേഹം ബത്തേരിയിലെ വിനായക ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം അമ്പലവയല്‍ അശുപത്രിയിലെത്തിച്ച് പോസ്റ്റ്മേര്ട്ടത്തിന് വിധേയമാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍