രാജ്യസഭ തിരഞ്ഞെടുപ്പില്‍ ഐ. സി. ബാലകൃഷ്ണന് എം.എല്‍ എ വോട്ട് ചെയ്യരുത്: യൂത്ത് കോണ്‍ഗ്രസ്സ്
ബത്തേരി: കേരളത്തില്‍ നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരള കോണ്‍ഗ്രസ്സ് നേതാവ് ജോസ് കെ.മാണിക്ക് അനുകൂലമായി വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷനും സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം എം.എല്‍.എയുമായ ഐ.സി ബാലകൃഷ്ണന് വോട്ട് ചെയ്യരുതെന്ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ മുന്സിപ്പാലിറ്റിതിരഞ്ഞെടുപ്പില് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിന്റെ നേതാവ് ടി.എല്‍ സാബു ഇടതുപക്ഷത്തിന്റെ പിന്തുണയോട് കൂടി ബത്തേരി മുന്‍സിപ്പില്‍ ചെയര്‍മാനായിരിക്കുന്ന സാഹചര്യത്തില്‍ സ്ഥലം എം.എല്‍.എ കൂടെയായ ഡി.സി.സി പ്രസിഡന്റ് വോട്ടെടുപ്പില്‍നിന്ന് വിട്ട് നില്‍ക്കണമെന്നാണ് ജില്ലയിലെ ഭൂരിപക്ഷ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെയും വികാരമെന്നും യൂത്ത് കോണ്‍ഗ്രസ്.
സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വത്തെയും യു.ഡി.എഫ് നേതൃത്വത്തെയും ബത്തേരിയിലെ രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെട്ടുത്തണമെന്നും. യു.ഡി.എഫ്കാരനായി മത്സരിച്ച് വിജയിച്ച ടി.എല്‍ സാബു. ചെയര്മാന് പദവി രാജിവെച്ച് തിരിച്ച് യു.ഡി. എഫിന് പിന്തുണ പ്രഖ്യാപിച്ചാല്‍ മാത്രമേ എം. എല്‍ എ വോട്ട് ചെയ്യാവൂ എന്നതാണ് യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നിലപാട് . ഈ വിഷയത്തില്‍ ജില്ലാ യു. ഡി. എഫ് നേതൃത്വതം നിലപാട് സ്വീകരികണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷതവഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍