നിപ്പാ വൈറസ് ;ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.
പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകളെ സംഘടിപ്പിച്ച് നിപ്പാ വൈറസ് ബോധവല്‍ക്കരണ ആരോഗ്യ സെമിനാര്‍ നടത്തി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.ആര് രമേശന് അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.പി ബാബു ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര് ജയരാജ്, ഹെഡ്മിസ്ട്രസ് കെ.റാണി വര്‍ഗ്ഗീസ്, സാലി, അംബിക, അന്നക്കുട്ടി, പ്രസന്നകുമാരി, സിനി, സന്ധ്യ, വിജന ,ഷൈലജ ശാന്ത പൂഴിക്കോലില്‍ ,പി. എ ഡീവന്‍സ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍