വിദ്യാര്‍ത്ഥികള്‍ മാനവ സേവകരായി മാറണമെന്ന് :പി. ഇസ്മായില്‍
പിണങ്ങോട്:വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പണ സമ്പാദനമല്ലന്ന് രക്ഷിതാക്കളും വാദ്യാര്ത്ഥികളുംതിരിച്ചറിയണമെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. ഇസ്മായില്‍.വെങ്ങപ്പള്ളി പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപിച്ച എസ്.എസ്.എല്‍.സി അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. നല്ലമനുഷ്യനെ സമൂഹത്തിന് സംഭാവന നല്കാന് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം.സഹപാഠികളെ പോലും ഇന്ന് ശത്രുവായി കാണുന്ന രീതിയില്വിദ്യാര്ത്ഥികള്ക്കിടയിലുള്ള കിടമത്സരം അനാരോഗ്യ പ്രവണതയാണ്. അന്യന്റ്റെവേദന പോലും സ്വന്തം വേദനയായി കാണുന്ന രീതിയിലേക്ക് വിദ്യാര്ത്ഥികളെമാറ്റിയെടുക്കാന് വിദ്യാഭ്യാസത്തിനു കഴിയണം. കുട്ടികള്‍ക്ക് നേര്‍വഴികാട്ടുന്ന അധ്യാപകരെ സമൂഹം എക്കാലവും ആദരിക്കപ്പെടും. തങ്ങളുടെ ശിഷ്യര്ഡോകടറും എഞ്ചിനീയറും ആയി തീരുന്നതില്‍ മാത്രമല്ല മറിച്ച് അവര്‍ മോഷ്ടാക്കളുംകൊലപാകികകളും ആയിട്ടില്ലാ എന്നതിലും അഭിമാനം കൊള്ളാന്‍ കഴിയണമെന്നുംപറഞ്ഞു.അവാര്‍ഡ് ദാന ഉത്ഘാടനഛ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്പിണങ്ങോട് അബൂബക്കര്‍ ഹാജി നിര്‍വ്വഹിച്ചു. ആശംസകളറിയിച്ച് കൊണ്ട് തെന്നാണിഅബൂബക്കര് ,സാലിഹ് അു, റഊഫ് മണ്ണില്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ ം ാീപ്രിന്സിപ്പാള് മാരായ താജ്മന്‍സൂര്‍ ,മുഹമ്മദ് അസ്ലം എന്നിവരെ ആദരിച്ചു.സലിംസി.കെ അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് നൗഷാദ് ചൂരിയാറ്റ സ്വാഗതവും റഊഫ്പി.എം നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍