പ്ലാസ്റ്റിക് നിരോധന ക്യാമ്പയിന് നടത്തി.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ ജാഗ്രത പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം 2018 ന്റെ ഭാഗമായി ജൂണ്‍ 5 മുതല്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായി പടിഞ്ഞാറത്തറ ടൗണില്‍ പ്ലാസ്റ്റിക് നിരോധന ക്യാമ്പയിന് നടത്തി.പടിഞ്ഞാറത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഹാരിസ് കണ്ടിയന്‍ ,പടിഞ്ഞാറത്തറ ഗവണ്മെന്റ് സ്കൂളിലെ എസ്.പി.സി അംഗങ്ങള്‍ ,ഹരീസ് കണ്ടിയന്‍,ശാന്തിനി ഷാജി,ഉഷ വര്‍ഗീസ്,പ്രദീപന് മാസ്റ്റര്‍,ജോണ്‍ നന്നാട്ട് ,എം. മുഹമ്മദ് ബഷീര്‍,എം.ബി സുകുമാരന്‍,ജിഷ ശിവരാമന്,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍