സമ്മാനപ്പൂമരമൊരുക്കി തരിയോട് ജി.എല്‍.പി സ്കൂള്‍ പ്രവേശനോത്സവം
കാവുംമന്ദം: പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മരത്തില്‍ നിറയെ വ്യത്യസ്തമായ സമ്മാനങ്ങളൊരുക്കി തരിയോട് ജി എല്‍ പി സ്കൂള്‍ പ്രവേശനോത്സവം പുതുമ കൊണ്ട് ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് അംഗം സീമ ആന്റണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സമ്മാന മരത്തില്‍ നിന്നും കുട്ടികള്‍ രക്ഷിതാക്കളുടെ സഹായത്തോടെ തങ്ങള്‍ക്കുള്ള സമ്മാനം കണ്ടെത്തി കൈപ്പറ്റുകയായിരുന്നു. സ്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍ പി ടി എ പ്രസിഡന്റ് ഷമീം പാറക്കണ്ടി പ്രകാശനം ചെയ്തു. സൗജന്യ യൂനിഫോം വിതരണോദ്ഘാടനം കെ വി മനോജ് നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനം ലാമിര്‍ ടൈല്‍സ് പാര്‍ട്ട്ണര്‍ കെ ടി ആസിഫില്‍ നിന്നും പ്രധാനാധ്യാപിക വത്സ പി മത്തായി ഏറ്റുവാങ്ങി. എം എ ലില്ലിക്കുട്ടി, സജിഷ പ്രശാന്ത്, കെ സന്തോഷ്, സലിം വാക്കട, വെള്ളന്, സിനി അനീഷ്, മിര്‍ഷാന ജംഷിദ്, ലീന ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വത്സ പി മത്തായി സ്വാഗതവും എം പി കെ ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പായസ വിതരണവും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു..
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍