ട്രെന്‍ഡ് എകസലന്‍സി അവാര്‍ഡ് ദാനം നടത്തി
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് എക്സലന്‍സി അവാര്‍ഡ് ദാനം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹ്യുദ്ദീന്‍ കുട്ടി യമാനി പരിപാടിയുടെ ഉദ്ലാടനം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ഇരുന്നൂറോളം വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ മൊമെന്റോ നല്കി ആദരിച്ചു.അസ്മി സംസ്ഥാന കണ്‍വീനര്‍ റഷീദ് മാസ്റ്റര്‍ കമ്പളക്കാട് ,എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെകട്ടേറിയറ്റ് മെമ്പര്‍ നൗഫല്‍ മാസ്റ്റര്‍ വാകേരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.മുഹമ്മദ് ശെഫീഖ് മുട്ടില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്കി. റഷീദ് വെങ്ങപ്പള്ളി, നദീര്‍ മൗലവി, നൗഷിര്‍ വാഫി തുടങ്ങിയവര്‍ സംസാരിച്ചുജാഫര് വെളളിലാടി സ്വാഗതവും ജുനൈദ് മാനന്തവാടി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍