ഭൂനികുതി വര്‍ദ്ധനവ്: വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
സംസ്ഥന സര്‍ക്കാരിന്റെ അന്യായമായ ഭൂനികുതി വര്‍ദ്ധനവിനെതിരെയും,കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടും വയനാട് ജില്ലയിലെ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി കല്‍പ്പറ്റ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.ധര്‍ണ്ണ കെ.പി.സി.സി മെമ്പര്‍ പി.പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.രാജേന്ദ്രന് അധ്യക്ഷത വഹിച്ചു.അഡ്വ.ടി.ജെ.ഐസക്,ജി.വിജയമ്മടീച്ചര്‍,സി.ജയപ്രസാദ്,ഗിരീഷ് കല്‍പ്പറ്റ,പി.വിനോദ് കുമാര്‍,സാലി റാട്ടക്കൊല്ലി,വി.നൗഷാദ്,സെബാസ്റ്റിയന് കല്‍പ്പറ്റ,കെ.ഷംസു,കെ.അജിത,പി.കെ.ബിന്ദു,ആയിഷ പള്ളിയാല്‍,എസ്.മണി,കാരാടന്‍ സലീം എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍