വൃദ്ധനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഷോക്കേറ്റതെന്ന് സംശയം
തോമാട്ടുചാല്‍ പോക്കാട്ടില്‍ മത്തായി (70) യെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാര്യ മരിച്ചുപോയ മത്തായി മക്കളില്‍ നിന്നും മാറി തനിച്ചാണ് താമസിച്ചുവന്നിരുന്നത്.ഇന്നലെ രാത്രി ഇടിമിന്നലുണ്ടായ സമയത്ത് സ്റ്റെബിലൈസറില്‍ നിന്നും പ്ലഗൂരാന് ശ്രമിച്ചപ്പോള്‍ ഷോക്കടിച്ചതെന്നാണ് സംശയിക്കുന്നു.ശശീരം ഭാഗീകമായി കരുവാളിച്ച നിലയിലാണുള്ളത്.മൈസൂരിലുള്ള കൊച്ചുമകന് ഇന്ന് രാവിലെ മത്തായിയുടെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.അമ്പലവയല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അമ്പലവയല്‍ ഗവ.ആശുപത്രിയിലേക്ക് മാറ്റി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍