വടക്കനാട് സമരം സംസ്ഥാന ഗവണ്മെന്റ് ഉടന്‍ ഇടപെടണം :ജനാധിപത്യ കേരള കോണ്‍ഗ്രസ്
ബത്തേരി:വടക്കനാട്ടെ വനിതകള്‍ ആരംഭിച്ച നിരാഹാര സമരം അവസാനപ്പിക്കാന്‍ സംസ്ഥാന ഗവണ്മെന്റ് അടിയന്തരമായി ഇടപെടണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് കെ.എ ആന്റണി ആവശ്യപ്പെട്ടു.സമരപന്തല്‍ സന്ദര്‍ശിച്ച് സമരത്തിന് പിന്തുണ അറിയിച്ച് കൊണ്ട് സംസാരിക്കുകയായിരുന്ന അദ്ദേഹം .വയനാട്ടിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ആവശ്യമായ തുക ഉള്‍ക്കൊള്ളിച്ചുകൊണ്ട് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുവാന്‍ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം.സംസ്ഥാന ഗവണ്മെന്റ് സമര സമിതിക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കണമെന്നും വടക്കനാട്ട് കാട്ടു കൊമ്പനെ പിടികൂടി പ്രദേശത്ത് നിന്ന് മാറ്റുവാന്‍ നടപടി സ്വീകരിക്കുന്ന മെന്നും ആവശ്യപ്പെട്ടു. ബത്തേരി നിയോജക മണ്ഡല പ്രസിഡണ്ട് അഡ്വ.വി.കെ സജി, ജില്ലാ സെകട്ടറി വില്‍സണ്‍ നെടുകൊമ്പിന് ,യൂത്ത്ഫ്രണ്ട് പ്രസിഡണ്ട് ജിനീഷ് എളമ്പാശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍