വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
എസ്.കെ.എസ്.എസ്.എഫ് കിണറ്റിങ്കല്‍ ശാഖ കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.പരിപാടിയുടെ ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് എ ബാവ മാസ്റ്റര്‍ നിര്‍വഹിച്ചു.ക്ലസ്റ്റര്‍ വികായ സെക്രട്ടറി ഉബൈദ് അടുക്കത്ത് അധ്യക്ഷനായിരുന്നു.ശാഖ സര്‍ഗാലയം സെക്രട്ടറി മാസ്റ്റര്‍ സഫുവാന്‍ കിണറ്റിങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ എസ്.വൈ.എസ് കിണറ്റിങ്കല്‍ ശാഖ സെക്രട്ടറി ഒ സി അമ്മദ് പ്രാര്‍ത്ഥനനടത്തി.എസ്.കെ.എസ്.എസ്.എഫ് ശാഖ സെക്രട്ടറി മുഹമ്മദ് റാഫി വാഫി സ്വാഗതം പറഞ്ഞു.എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ സഈദ എടവണിച്ചാല്, പ്ലസ് ടു വില്‍ മുഴുവന്‍ വിഷയത്തിലും എ പ്സല് നേടിയ ഫാത്തിമ ഷഹാന എന്നിവര്‍ക്കുള്ള പ്രത്യേക ഉപഹാരം മഹല്ല് പ്രസിഡന്റ് എ ബാവ മാസ്റ്ററും, ഉന്നത വിജയം നേടിയ 10ഓളം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം ഒ.സി അമ്മദ്, കെ പോക്കര് എന്നിവരും സമ്മാനിച്ചു. സഈദ് മാസ്റ്റര്‍ ആശംസ അര്‍പ്പിച്ചു.ഫര്ഹാന് കാഞ്ഞായി നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍