വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
പൂരിഞ്ഞി: യുണൈറ്റഡ് കള്‍ച്ചറല്‍ സെന്റര്‍ ആന്‍ഡ് ലൈബ്രറിയുടെ കീഴില്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും മറ്റു വിവിധ മേഖലയില്‍ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷന് ഉദ്യോഗസ്ഥനും കവിയുമായ സാദിര്‍ തലപ്പുഴ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.തെണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അസ്ഹര്‍ അലി അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി സെക്രട്ടറി സാലിം.എം സ്വാഗതം പറഞ്ഞു.ഫൈസല്‍ മാഷ്, അസീസ് സി.എച്ച്, കെ.മമ്മൂട്ടി, നൗഫല്‍ മാച്ചാല്‍, ഇര്‍ഷാദ് വാഴയില്‍ , മുഹമ്മദ് റാഫി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.ഗ്രന്ഥശാല പ്രസിഡണ്ട് അബ്ദുള്‍ മുത്തലിബ്.ഇ നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍