ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവര്‍ രാജിവെക്കണം: ഡി.വൈ.എഫ്.ഐ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈബല്‍ സബ് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ട്രന്‍സ് കോച്ചിംഗ് പദ്ധതിയില്‍ ക്രമക്കേട് ബോധ്യപ്പെട്ട് വിജിലന്‍സ് കേസ് രജിസ്റ്റര്‍ പശ്ചാത്തലത്തില്‍ പ്രതികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ തല്‍സ്ഥാനം രാജി വെക്കാന്‍ തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.പ്രസ്തുത വിഷയം ആദ്യമായി 'ഓപ്പണ്‍ ന്യൂസര്‍' റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ വിഷയത്തില്‍ സമഗ്രമായ അന്വേഷണം ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയും ഡി.വൈ എഫ്.ഐ ജാഗ്രത പാലിക്കുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിനൊടുവില്‍ വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വികസനകാര്യ, വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര് എന്നിവര്‍ കേസിലെ പ്രതികളാണ്. വ്യാജരേഖ ചമച്ച് സാമ്പത്തിക നേട്ടത്തിന് ശ്രമിച്ചുവെന്ന ഗുരുതര കുറ്റങ്ങളാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആദിവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ നല്കിയ ഫണ്ട് ഉപയോഗിച്ചാണ് ബന്ധപ്പെട്ട പ്രതികള്‍ അഴിമതി നടത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും ലജ്ജാകരവും ഗൗരവവുമായിട്ടുള്ള വിഷയം. രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ പ്രതിപ്പട്ടികയിലുള്ള ജനപ്രതിനിധികള്‍ അവരുടെ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. ആദിവാസി ഫണ്ടില്‍ തട്ടിപ്പ് നടത്തിയവരെ പുറത്താക്കാനും അവരുടെ രാജി ആവശ്യപ്പെടാനും ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണം.അഴിമതിയുടെ ചാമ്പ്യന്മാര് ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിര്‍വഹണം നടത്തുന്നത് ജനകീയ താല്പ്പര്യത്തി എതിരാണ്. അഴിമതിയില്‍ പങ്കാളികളായ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ശക്തമായ പ്രക്ഷേഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍