കാല് നടയാത്രപോലും സാധിക്കാതെ മീനങ്ങാടി ഹൈസ്കൂള്‍ റോഡ്
മീനങ്ങാടി:നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രോഗികളും നാട്ടുകാരും ദിവസേന സഞ്ചരിക്കുന്ന മീനങ്ങാടി മൂന്നാനക്കുഴി റോഡിലെ തുടക്കഭാഗത്താണ് കാലങ്ങളായി കാല് നടയാത്രക്ക് പോലും കഴിയാത്ത അവസ്ഥയില്‍ വെള്ളം കെട്ടിക്കിടക്കുന്നത്.വാഹനങ്ങള്‍ വരുമ്പോള്‍ അരികിലേക്ക് മാറാന്‍ കഴിയാത്തതിനാല്‍ എപ്പോഴും വാഹനങ്ങള്‍ നിര്ത്തിക്കൊടുക്കുകയോ യാത്രക്കാര്‍ ഓടിമാറുകയോ ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത് .അടുത്ത അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പേ ബന്ധപ്പെട്ട അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍