ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് സംഘ് വയനാട് ജില്ലാ വാര്‍ഷിക പൊതുയോഗം നടത്തി
വയനാട് ജില്ലാ ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് സംഘ് (ബി.എം.എസ്) ജില്ലാ വാര്‍ഷിക പൊതുയോഗം ഫെഡറേഷന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.കെ.പ്രേമന് ഉദ്ഘാടനം ചെയ്തു.ബി.എം.എസ് ജില്ലാ കാര്യാലയമായ കല്‍പ്പറ്റ സമന്വയ ഭവനില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ എന്‍.വി.ജയചന്ദ്രന് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ്.ജി.നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബി.എം.എസ് സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ് മുഖ്യപ്രഭാഷണം നടത്തി.പി.കെ മുരളീധരന്,പി.ആര് സുരേഷ്,ഷാബു ബത്തേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.കേരള സംസ്ഥാന ലോട്ടറി വില്‍പ്പനക്കാര്‍ ഇന്ന് വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്.സംസ്ഥാന ഖജനാവിലേക്ക് വാര്‍ഷിക വിറ്റുവരവായി 10,000 കോടി രൂപയാണ് കേരളത്തിലെ ലോട്ടറി തൊഴിലാളികള്‍ സമാഹരിച്ചുനല്കുന്നത് ,എന്നാല്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ, ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സമ്മാന ഘടനയില്‍ മാറ്റം വരുത്തുമെന്ന് പറഞ്ഞ് നടപ്പിലാക്കിയത് വെറും തട്ടിപ്പാണ്. ആയതിനാല്‍ കേരള ലോട്ടറിയെ സംരക്ഷിക്കുന്നതിന് ആകര്‍ഷകമായ സമ്മാന ഘടനകളും, തൊഴിലാളികള്‍ക്ക് 10,000 രൂപ ബോണസും, ക്ഷേമനിധിആനുകൂല്യങ്ങള് കാലോചിതമായി പരിഷ്ക്കരിക്കാനും സംസ്ഥാനസര്‍ക്കാരിനോടും, ക്ഷേമനിധി ബോര്‍ഡിനോടും കല്‍പ്പറ്റയില്‍ വെച്ചു നടന്ന ജില്ലാ വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട്:എന്‍.വി ജയചന്ദ്രന്, ജനറല്‍ സെക്രട്ടറി സന്തോഷ്. ജി നായര്‍, വൈസ് പ്രസിഡന്റ് :ഒ.പി ശശീധരന്, സെക്രട്ടറിമാര്‍:പി. വാസു,കെ.എന്‍ ഉണ്ണികൃഷ്ണന് പുല്‍പ്പള്ളി, മേഘ വിനോദ് ട്രഷറര്‍:കണ്ണന് മേപ്പാടി എന്നിവരെ തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍